Skip to main content

ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാള്‍ കൂടി മരിച്ചു 141 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 36 പേര്‍ക്ക് രോഗമുക്തി

 

36 പേര്‍ രോഗ മുക്തരായി
സമ്പര്‍ക്കത്തിലൂടെ 84 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 826 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,208 പേര്‍ക്ക്
838 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 32,547 പേര്‍

 

ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് ഒന്ന്) ഒരാള്‍ കൂടി കോവിഡ് ബാധിതനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിമൂന്നായി. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചിരുന്നു. ജില്ലയില്‍ 141 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയുള്‍പ്പെടെ 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 74 പേര്‍ക്ക് നേരത്തെ രോഗബാധയുണ്ടായവരുമായുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 28 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്നലെ 36 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,368 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

 

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

 

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (27), ചോക്കാട് സ്വദേശിനി (40), ചോക്കാട് സ്വദേശി (20), പൊന്മള സ്വദേശി (24), മലപ്പുറം സ്വദേശി (നാല്), മഞ്ചേരി സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (32), കാവനൂര്‍ സ്വദേശി (32), മഞ്ചേരി സ്വദേശി (30), മഞ്ചേരി സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (24), തിരുവാലി സ്വദേശി (35), ഉത്തര്‍പ്രദേശ് സ്വദേശിയായ (26), മൊറയൂര്‍ (27), കോഡൂര്‍ സ്വദേശി (21), കൊണ്ടോട്ടി (69), വഴിക്കടവ് സ്വദേശി (55), പുളിക്കല്‍ സ്വദേശി (72), തൃക്കലങ്ങോട് സ്വദേശി (28), പുലാമന്തോള്‍ സ്വദേശി (52), വട്ടംകുളം സ്വദേശി (45), കോഡൂര്‍ സ്വദേശി (33), പൊന്നാനി സ്വദേശി (41), പുഴക്കാട്ടിരി സ്വദേശി (26), താഴേക്കോട് സ്വദേശി (33), പെരിന്തല്‍മണ്ണ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (27), പെരുവെള്ളൂര്‍ സ്വദേശി (ഒന്ന്), താനൂര്‍ സ്വദേശി (17), പൊന്മള സ്വദേശി (21), പുലാമന്തോള്‍ സ്വദേശിനി (38), പുലാമന്തോള്‍ സ്വദേശിനി (55), തൃക്കലങ്ങോട് സ്വദേശി (ഒന്ന്), പെരുവെള്ളൂര്‍ സ്വദേശി (33), എടരിക്കോട് സ്വദേശിനി (39), പെരുവെള്ളൂര്‍ സ്വദേശി (23), വാണിയമ്പലം സ്വദേശി (20), തിരൂരങ്ങാടി സ്വദേശിനി (65), പെരുവെള്ളൂര്‍ സ്വദേശി (33), ഊര്‍ങ്ങാട്ടിരി സ്വദേശി (24), തിരൂരങ്ങാടി സ്വദേശിനി (33), തിരൂരങ്ങാടി സ്വദേശി (20), കൊണ്ടോട്ടി സ്വദേശി (42), കൊണ്ടോട്ടി സ്വദേശിനി (22), അങ്ങാടിപ്പുറം സ്വദേശി (34), താഴേക്കോട് സ്വദേശി (29), ആലിപ്പറമ്പ് സ്വദേശി (24), പെരിന്തല്‍മണ്ണ സ്വദേശി (49), കണ്ണമംഗലം സ്വദേശി (31), വെട്ടത്തൂര്‍ സ്വദേശിനി (34), വെട്ടത്തൂര്‍ സ്വദേശി (33), നിലമ്പൂര്‍ സ്വദേശി (32), മഞ്ചേരി സ്വദേശി (38), തെന്നല സ്വദേശി (26), വാഴയൂര്‍ സ്വദേശി (57), പൂക്കോട്ടൂര്‍ സ്വദേശി (39), ഒഴൂര്‍ സ്വദേശി (66), അങ്ങാടിപ്പുറം സ്വദേശി (27), തൃക്കലങ്ങോട് സ്വദേശിനി (42), തൃക്കലങ്ങോട് സ്വദേശിനി (32), കോഡൂര്‍ സ്വദേശി (26), കോഡൂര്‍ സ്വദേശി (24), തൃക്കലങ്ങോട് സ്വദേശി (34), കാവനൂര്‍ സ്വദേശി (19), ഒതുക്കുങ്ങല്‍ സ്വദേശി (29), മലപ്പുറം മുണ്ടുപറമ്പ് സ്വദേശി (42), കരിപ്പൂര്‍ സ്വദേശി (29), മമ്പാട് സ്വദേശി (30), പുളിക്കല്‍ സ്വദേശി (16), ചാലിയാര്‍ സ്വദേശി (27), നിലമ്പൂര്‍ സ്വദേശി (24), തിരുവാലി സ്വദേശി (28), പുന്നപ്പാല സ്വദേശി (26), മമ്പാട് സ്വദേശി (25) എന്നിവര്‍ക്കും ഉറവിടമറിയാതെ ആരോഗ്യ പ്രവര്‍ത്തകയായ കാവനൂര്‍ സ്വദേശിനി (26), അരീക്കോട് സ്വദേശിനി (19), എടക്കര സ്വദേശിനി (44), തിരുവാലി സ്വദേശി (30), കൊണ്ടോട്ടി സ്വദേശി (27), തിരൂരങ്ങാടി സ്വദേശിനി (35), പുലാമന്തോള്‍ സ്വദേശി (42), ഊരകം സ്വദേശി (21), പുല്‍പ്പറ്റ സ്വദേശി (38), അരീക്കോട് സ്വദേശി (60) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

 

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

 

നിലമ്പൂര്‍ സ്വദേശി (45), തിരൂരങ്ങാടി സ്വദേശി (42), തെന്നല സ്വദേശി (43), തെന്നല സ്വദേശിനി (13), തെന്നല സ്വദേശി (ഏഴ്), എടവണ്ണ സ്വദേശി (36), എടവണ്ണ സ്വദേശി (41), തൂവ്വൂര്‍ സ്വദേശി (23), അരീക്കോട് സ്വദേശി (38), എടവണ്ണ സ്വദേശി (35), ചെറുകാവ് സ്വദേശി (38), ചെറുകാവ് സ്വദേശി (40), ഊര്‍ങ്ങാട്ടിരി സ്വദേശിനി (26), തൃക്കലങ്ങോട് സ്വദേശി (38), എടപ്പാള്‍ സ്വദേശി (35), പെരുമ്പടപ്പ് സ്വദേശി (24), പെരുവെള്ളൂര്‍ സ്വദേശി (15), നിലമ്പൂര്‍ സ്വദേശി (19), പെരുവെള്ളൂര്‍ സ്വദേശിനി (42), പെരുവെള്ളൂര്‍ സ്വദേശി (18), പരപ്പനങ്ങാടി സ്വദേശി (22), വഴിക്കടവ് സ്വദേശിനി (26), കീഴുപറമ്പ് സ്വദേശി (25), മലപ്പുറം സ്വദേശി (42), വഴിക്കടവ് സ്വദേശി (28), കീഴുപറമ്പ് സ്വദേശി (25), ചാലിയാര്‍ സ്വദേശി (41), എടക്കര സ്വദേശി (25), പുളിക്കല്‍ സ്വദേശിനി (26) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

 

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

 

സൗദിയില്‍ നിന്നെത്തിയവരായ ആനക്കയം സ്വദേശി (24), മമ്പാട് സ്വദേശി (28), മേലാറ്റൂര്‍ സ്വദേശി (39), മക്കരപ്പറമ്പ് സ്വദേശി (38), എടവണ്ണ സ്വദേശി (50), അങ്ങാടിപ്പുറം സ്വദേശി (29), മമ്പാട് സ്വദേശിനി (20), ആലിപ്പറമ്പ് സ്വദേശി (48), ആലിപ്പറമ്പ് സ്വദേശി (44), മേലാറ്റൂര്‍ സ്വദേശി (49), താഴേക്കോട് സ്വദേശി (38), തെന്നല സ്വദേശി (39), കണ്ണമംഗലം സ്വദേശി (40), മലപ്പുറം സ്വദേശി (50), മൂത്തേടം സ്വദേശി (42), ഖത്തറില്‍ നിന്നെത്തിയ വെറ്റിലപ്പാറ സ്വദേശി (29), യു.എ.ഇയില്‍ നിന്ന് എത്തിയവരായ പെരുമ്പടപ്പ് സ്വദേശി (40), പെരിന്തല്‍മണ്ണ സ്വദേശി (28), മഞ്ചേരി സ്വദേശി (43), പാണ്ടിക്കാട് സ്വദേശി (32), പെരിന്തല്‍മണ്ണ സ്വദേശി (27), ഒമാനില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശിനി (25), ബഹ്‌റിനില്‍ നിന്നെത്തിയ തെന്നല സ്വദേശി (31), കുവൈത്തില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (39), ഒതുക്കുങ്ങല്‍ സ്വദേശി (60), പെരിന്തല്‍മണ്ണ സ്വദേശി (39), എടവണ്ണ സ്വദേശി (39), കരുളായി സ്വദേശി (36) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

 

നിരീക്ഷണത്തിലുള്ളത് 32,547 പേര്‍

 

32,547 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 817 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 543 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 13 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 35 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 48 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 33 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 140 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,393 പേര്‍ വീടുകളിലും 1,337 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

 

59,244 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

 

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍, ആന്റിബോഡി വിഭാഗങ്ങളിലുള്‍പ്പടെ 66,254 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 64,551 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 59,244 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,549 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

 

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.  .

date