Skip to main content

തയ്യിൽമുക്ക് പന്തലായനി-മുത്താമ്പി റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു

 

 

 

 

കൊയിലാണ്ടി നഗരസഭയിലെ 15-ാം വാർഡിലെ തയ്യിൽമുക്ക് പന്തലായനി മുത്താമ്പി റോഡിൻ്റെ നവീകരണ പ്രവൃത്തി കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.  മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത്.

 

കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ  നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു.  കൗൺസിലർമാരായ വി.കെ.രേഖ, മാങ്ങോട്ടിൽ സുരേന്ദ്രൻ, പി.എം.ബിജു, മുൻ വൈസ് ചെയർമാൻ ടി.കെ. ചന്ദ്രൻ, വികസനസമിതി കൺവീനർ എം.വി. ബാലൻ, സെക്രട്ടറി എൻ.സുരേഷ് കുമാർ, എം.മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു.

 

date