Skip to main content

പത്തനാപുരം താലൂക്കുതല അദാലത്ത് നാളെ(ഒക്‌ടോബര്‍ 19)

ജില്ലാ കലക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ നാളെ(ഒക്‌ടോബര്‍ 19) രാവിലെ 11 ന് പത്തനാപുരം താലൂക്കിലെ പരാതികള്‍ കേള്‍ക്കും. പത്തനാപുരം, പനംപറ്റ, ഇളമ്പല്‍, പട്ടാഴി, കടുവാത്തോട് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളില്‍ ഒക്‌ടോബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്ത പരാതികളാണ് പരിഗണിക്കുക. ജില്ലാ കലക്ടര്‍ ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാന്‍ കഴിയുന്നവ അദാലത്തില്‍ തന്നെ തീര്‍പ്പാക്കും.
(പി.ആര്‍.കെ നമ്പര്‍ 2824/2020)

 

date