Skip to main content

തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് ആരംഭിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് പദ്ധതിക്കായി ജില്ലയിലെ തീരദ്ദേശ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളി വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് പേര്‍ വീതമുള്ള ഗ്രൂപ്പുകളെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിംസില്‍ അംഗമായിട്ടുള്ള 20 നും 50നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകളായിരിക്കണം.  ഒരു ഗ്രൂപ്പിന് റസ്റ്റോറന്റ് ആരംഭിക്കുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും. തീരദേശ പഞ്ചായത്തുകളില്‍ത്തന്നെയായിരിക്കണം സംരംഭം തുടങ്ങേണ്ടത്. അപേക്ഷാ ഫോം അതാത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭ്യമാണ്. അവസാന തിയ്യതി നവംബര്‍ ഏഴ് കൂടുതല്‍ വിവരങ്ങള്‍ക്ക് 7306662170, 8078392497

date