Skip to main content

നാലുവർഷ ബിരുദം : പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഓറിയന്റേഷൻ  പരിപാടി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മേയ് 16)

സംസ്ഥാനത്തെ കോളേജുകളിൽ ഈ വർഷം മുതൽ നടപ്പിലാക്കുന്ന നാലുവർഷ ബിരുദം സംബന്ധിച്ച് പൊതുജനങ്ങൾക്കും പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അവബോധം നൽകാനായി  ഓറിയന്റേഷൻ  പരിപാടി സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഓറിയന്റേഷൻ  പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മെയ് 16) രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പട്ടം സെന്റ്‌മേരീസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിർവ്വഹിക്കും. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പുറമേ ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

പി.എൻ.എക്‌സ്. 1712/2024

date