Skip to main content

സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിങിന് അപേക്ഷിക്കാം

ഹോസ്പിറ്റാലിറ്റി മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിത്വം ഉറപ്പാക്കുന്നതിനായി  നടപ്പാക്കുന്ന സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിങിന് മലപ്പുറം ജില്ലയിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഗ്രാമപ്രദേശങ്ങളിലെ അഞ്ചോ അതിലധികമോ മുറികൾ വാടകക്ക് നൽകുന്ന ഹോട്ടലുകൾ  എന്നീ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഈ സ്ഥാപനങ്ങളിലെ ഖരദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ വിലയിരുത്തിയാണ് റേറ്റിങ് നൽകുക. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിൽ കുടിവെള്ള -ശുചിത്വ വകുപ്പും  സ്വച്ച് ഭാരത് മിഷനും  സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. https://sglrating.suchitwamission.org/ പോർട്ടലിൽ രജിസ്റ്റർ ചെയ്ത്  ഓൺലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2024 ജൂണ്‍ രണ്ടിനു മുമ്പ് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങൾക്ക് ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടാം. ഫോൺ‌: 0483 2738001.

date