Skip to main content

ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തെക്കൻ കേരള തീരത്ത് ഇന്നും നാളെയും(മേയ് 15, 16) മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ ഈ ഭാഗത്തു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പി.എൻ.എക്‌സ്. 1711/2024

date