Skip to main content

10,000 രൂപ വരെ പിഴ ശിക്ഷ --- കൊതുക് ജന്യ രോഗങ്ങള്‍; മഴക്കാല പൂര്‍വ ശുചീകരണം ഉറപ്പാക്കണം

ജില്ലയില്‍ കൊതുക് ജന്യ രോഗങ്ങള്‍ (ഡെങ്കിപ്പനി, വെസ്റ്റ് നൈല്‍ മുതലായവ) വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഴക്കാലത്തിനു മുന്‍പ് ഓരോ സ്ഥാപനത്തിന്റെയും വീടിന്റെയും പരിസരത്ത് കൊതുകിന്റെ പ്രജനനം, അതിനുള്ള സാഹചര്യം എന്നിവ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് അതത് സ്ഥാപന/ വീടുടമ/ നടത്തിപ്പുകാരുടെ നിയമപരമായ ഉത്തരവാദിത്തമാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം സ്ഥാപനത്തിന്റെ/ വീടിന്റെ അകത്തോ പരിസരത്തോ കൊതുകിന്റെ പ്രജനനം കാണപ്പെടുക, ഇവയ്ക്ക് കാരണമാകുന്ന തരത്തില്‍ വെള്ളം കെട്ടിനില്‍ക്കുക, തോട്ടങ്ങളിലെ ചിരട്ടകള്‍, പാളകള്‍ തുടങ്ങിയവയില്‍ കൊതുക് വളരുന്ന സാഹചര്യം ഉണ്ടാകുക, കൊതുക് നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുക എന്നിവ കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഓരോ കുറ്റത്തിനും വിവിധ വകുപ്പുകള്‍ പ്രകാരം 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ ഓഫീസര്‍മാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരോ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 

date