Skip to main content

കാണ്മാനില്ല

പേരാമ്പ്ര വില്ലേജിലെ വി.ആര്‍.പുരം ദേശം പാലത്തിങ്കള്‍ വീട്ടിലെ അയ്യപ്പന്റെ മകനും ആളൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ സലേഷിനെ (37 വയസ്) മെയ് എട്ട് മുതല്‍ കാണാതായിട്ടുണ്ട്. വീട്ടില്‍നിന്ന് കെ.എല്‍ 64 ഡി 8781-ാം നമ്പര്‍ സ്‌കൂട്ടറില്‍ ജോലി സ്ഥലത്തേക്ക് പോകുന്നു എന്നറിയിച്ച ഇദ്ദേഹം ജോലിസ്ഥലത്ത് ഹാജരാവുകയോ നാളിതുവരെ മടങ്ങി എത്തുകയോ ചെയ്തിട്ടില്ല. ചാലക്കുടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു. അടയാള വിവരം- ഇരുനിറം, 162 സെന്റിമീറ്റര്‍ ഉയരം. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987141 (ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍), 0480 2708331 (ചാലക്കുടി പോലീസ് സ്റ്റേഷന്‍) നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ചാലക്കുടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

date