Post Category
പി.എം.എ.വൈ പദ്ധതി പ്രവര്‍ത്തനത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനം
കൊച്ചി: ജില്ലയിലെ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഭവന നിര്‍മ്മാണ പദ്ധതിയില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് മികച്ച നേട്ടം. ഏറ്റവും കൂടുതല്‍ വീടുകള്‍ ജില്ലയില്‍ പൂര്‍ത്തീകരിക്കുകയും കേന്ദ്ര ഫണ്ട് ചെലവഴിക്കുകയും വഴി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് എറണാകുളം ജില്ലയില്‍ പി.എം.എ.വൈ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഈ നേട്ടം കൈവരിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഈ സാമ്പത്തിക വര്‍ഷം തന്നെ ബ്ലോക്ക് പരിധിയിലെ എല്ലാ ഭൂമിയുളള ഭവനരഹിതര്‍ക്കും വാസയോഗ്യമായ വീടൊരുക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി അറിയിച്ചു.
date
- Log in to post comments