Post Category
പ്രോജക്ട് അസിസ്റ്റന്റ് : കൂടിക്കാഴ്ച നടത്തും
സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്ക് താത്കാലികമായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ജൂണ്‍ ആറ് രാവിലെ 11.30 ന് കൂടിക്കാഴ്ച നടത്തും. രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റ് പരിശോധനയും രാവിലെ 10 മുതല്‍ 11 വരെ നടക്കും. അപേക്ഷകര്‍ രാവിലെ 10 നു മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. ഒന്നാം ക്ലാസോടെ ഇക്കണോമിക്സ്/ഡവലപ്മെന്റ് ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ഗവേഷണത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കും.
പി.എന്‍.എക്സ്.1858/18
date
- Log in to post comments