Post Category
ചാമപറമ്പ് വൃദ്ധജന പരിപാലന കേന്ദ്രം: മന്ത്രി എ.കെ. ബാലൻ ഇന്ന് ഉദ്ഘാടനം ചെയ്യും
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചാമപറമ്പിലുള്ള വൃദ്ധ വിശ്രമ കേന്ദ്രത്തിൽ സാമൂഹികനീതി വകുപ്പ് തുടങ്ങുന്ന വൃദ്ധജന പരിപാലന കേന്ദ്രം (സ്വയംപ്രഭ ഹോം) ഇന്ന് (ജൂൺ 16) ഉച്ചയ്ക്ക് 12 ന് പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. 60 വയസിന് മുകളിലുള്ളവർക്ക് പകൽ വീട് മാതൃകയിൽ വിശ്രമിക്കാനും ആരോഗ്യ പരിപാലനത്തിനുമായാണ് സ്വയംപ്രഭ ഹോം തുടങ്ങുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോൾസൺ അധ്യക്ഷയാകുന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജില്ലാ സാമൂഹികനീതി ഓഫീസർ പി. മീര, ജനപ്രതിനിധികൾ പങ്കെടുക്കും.
date
- Log in to post comments