Skip to main content

കൃഷി ഉപകരണങ്ങള്‍ക്ക് സബ്സിഡി 

 

    സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ (എസ്.എം.എ.എം.) പദ്ധതിയില്‍ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ 25 മുതല്‍ 80 ശതമാനം വരെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിനും കസ്റ്റം ഹയറിങ് സെന്‍റര്‍ വഴി വാടകയ്ക്ക് നല്‍കുന്നതിനുമുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട കൃഷി ഓഫീസറുടെ ശുപാര്‍ശയോടെ കൃഷി അസി. എക്സിക്യുട്ടീവ് എഞ്ചിനിയറുടെ അംഗീകാരം നേടി കൃഷി അസി.ഡയറക്റ്റര്‍ വഴി ജൂണ്‍ 30 നകം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ അപേക്ഷ നല്‍കണം. വിശദവിവരം ളമൃാലരവ.റമര.ഴീ്.ശി ല്‍ ലഭിക്കും.

date