Post Category
ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ ഫയല്‍ അദാലത്ത്
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ തിരുവനന്തപുരം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റുകളില്‍ ജൂലൈ 20, 21, ആഗസ്റ്റ് 3, 4 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ഫയല്‍ അദാലത്ത് സംഘടിപ്പിക്കും. തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനു പരാതിക്കാര്‍ ബന്ധപ്പെട്ട രേഖകളുമായി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റുകളില്‍ നേരിട്ട് ഹാജരാകണം. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് പ്രന്‍സിപ്പല്‍മാര്‍/അധ്യാപകര്‍/മാനേജര്‍/പൊതുജനങ്ങള്‍ എന്നിവര്‍ നല്കുന്ന പുതിയ പരാതികളും സ്വീകരിക്കും.
പി.എന്‍.എക്സ്.3005/18
date
- Log in to post comments