Post Category
ഇന്ന് അവധി
കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലേയും മീനച്ചില്‍ താലൂക്കിലെ മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് (ജൂലൈ 19) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇന്നത്തെ അവധിക്ക് പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കും. തീയതി പിന്നീട് അറിയിക്കുന്നതാണ്.
(കെ.ഐ.ഒ.പി.ആര്-1473/18)
date
- Log in to post comments