Post Category
ഡയാലിസിസ് ടെക്നീഷ്യന്: ഇന്റര്‍വ്യൂ രണ്ടിന്
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സ്നേഹജേ്യാതി കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: ഡയാലിസിസ് ടെക്നീഷ്യന് കോഴ്സ്(ഡിഎംഇ കേരള അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ്). താല്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ആഗസ്ത് രണ്ടിന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് പങ്കെടുക്കേണ്ടതാണ്.
date
- Log in to post comments