കല്‍പ്പറ്റ ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു
കല്‍പ്പറ്റ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതി പച്ചപ്പിന്റെ ഭാഗമായി നടത്തുന്ന കല്‍പ്പറ്റ ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. സിവില്‍ സ്റ്റേഷന് എ.പി.ജെ. ഹാളില്‍ നടന്ന യോഗത്തില്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ പതിനഞ്ചോളം സബ് കമ്മിറ്റികളെയും യോഗത്തില്‍ തെരഞ്ഞെടുത്തു. ആഗസ്റ്റ് 20, 21, 22 തീയതികളിലാണ് ഫെസ്റ്റ് നടത്തുക. കലാപരിപാടികള്‍, സെമിനാര്‍, വിപണന മേള, കാര്‍ഷിക മേള, ചക്ക മേള തുടങ്ങിയ പരിപാടികള്‍ മേളയില്‍ ഉണ്ടാകും. യോഗത്തില്‍ എ.ഡി.എം. കെ.എം.രാജു, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ്, പച്ചപ്പ് കോ-ഓര്‍ഡിനേറ്റര്‍ കെ.ശിവദാസ് , സംവിധായകന് മനോജ്കാന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കുടുംബശ്രീ മിഷന്, അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം, സ്വാമിനാഥന് ഫൗണ്ടേഷന്, ഉറവ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
- Log in to post comments