Post Category
യുവജന കാലാവസ്ഥാ സമ്മേളനം: കേരളത്തിൽ നിന്ന് നാലു പേർ
സംസ്ഥാന നിയമസഭയുടെയും യൂണിസെഫിന്റെയും സംയുക്ത സംരംഭമായി 2022 ൽ രൂപീകൃതമായി യുവജന കാലാവസ്ഥാ പ്ലാറ്റ്ഫോമിൽ നിന്നുള്ള നാല് യുവജന പ്രതിനിധികൾ ഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ ഫെബ്രുവരി 20, 21 തീയതികളിൽ നടന്ന നാലാമത് യുവജന കാലാവസ്ഥാ സമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
കാലാവസ്ഥാ പ്ലാറ്റ്ഫോമിലേക്ക് ജില്ലകളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട അനഘ എസ്. കുമാർ - തൃശ്ശൂർ, മേഘ മരിയ ലാൽ - എറണാകുളം, മുഹമ്മദ് ആസിഫ്. സി - മലപ്പുറം, അഖിൽ സലിം - കൊല്ലം എന്നിവരാണ് കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്തത്. ഈ സമ്മേളനത്തിൽ ലഭിച്ച പ്രാതിനിധ്യം സംസ്ഥാനതലത്തിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് യുവജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകും.
പി.എൻ.എക്സ്. 917/2023
date
- Log in to post comments