Post Category
ഐ ആര് ഡി പി/എസ് ജി എസ് /ൈകുടുംബശ്രീ ഓണം-ബക്രീദ് വിപണന മേള
ഈ വര്‍ഷത്തെ ഐ ആര് ഡി പി/എസ് ജി എസ് വൈ/കുടുംബശ്രീ ഓണം-ബക്രീദ് വിപണന മേള ആഗസ്റ്റ് 19 മുതല്‍ 23 വരെ നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും കോര്പ്പറേഷന് മേയര്‍ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജനറല്‍ കണ്‍വീനറും ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ കണ്‍വീനറുമാണ്.
ഗുണഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സൗകര്യത്തോടൊപ്പം ജനങ്ങള്‍ക്ക് ഓണത്തിന് കലര്‍പ്പില്ലാത്ത ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാനും മേള സഹായിക്കും. ജില്ലയിലെ 11 വികസന ബ്ലോക്കുകളില്‍ നിന്നും കുടുംബശ്രീകളില്‍ നിന്നും നൂറിലധികം സ്വയം സഹായ സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കും.
date
- Log in to post comments