മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന: എസ്.ബി.ഐ സൗകര്യം പ്രയോജനപ്പെടുത്താം
സംസ്ഥാനം നേരിട്ട വെള്ളപ്പെക്ക ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ സംഭാവനകള്‍ നല്കുന്നവര്ക്കായി എസ്.ബി.ഐ യുടെ നെറ്റ് ബാങ്കിംഗ്, വി.പി.എ (keralacmdrf@sbi) ക്യൂ ആര് കോഡ് എന്നീ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. (www.cmo.kerala.gov.in, cmdrf.kerala എന്നീ വെബ്സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. ) വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സംഭാവനകള്‍ സ്വികരിക്കുന്നതിന് വിദേശ സംഭാവന നിയന്ത്രണ ചട്ടത്തില്‍ ഇളവുകള്‍ വരുത്തി പരിധിയില്ലാത്ത തുകയ്ക്കുള്ള സംഭാവനകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് ശാഖയിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് (A/c No. 67319948232, IFSC code:SBIN0070028, Swift code: SBININBBT08 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം) നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: cmdrf.cell@gmail.com ഫോണ്‍: 0471 2518310, 2518684, 8330091573.
പി.എന്‍.എക്സ്.3596/18
- Log in to post comments