Post Category
ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
നിപ പിടിപ്പെട്ട് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് സര്‍ക്കാര്‍ ജോലിയില്‍ ലഭിച്ച ആദ്യമാസത്തെ ശമ്പളം കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. വടകര റെസ്റ്റ് ഹൗസില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനെ ആദ്യമാസത്തെ ശമ്പളത്തിന്റെ ചെക്ക് ഏല്‍പ്പിച്ചു'.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുകയായിരുന്നു. കൂത്താളി പി എച്ച് സി യിലെ ക്ലര്‍ക്കായി നിയമിതനായ സജീഷ് ജൂലൈയിലാണ് ജോലിയില്‍ പ്രവേശിച്ചത്.
date
- Log in to post comments