Post Category
എം.ജി.വൈസ് ചാന്‍സലര്‍: സെലക്ഷന് കമ്മിറ്റി രൂപീകരിച്ചു
എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന് കമ്മറ്റിയ്ക്ക് ഗവര്‍ണര്‍ പി.സദാശിവം അംഗീകാരം നല്കി. രാജസ്ഥാന് സര്‍വകലാശാല മുന്‍ വൈസ്ചാന്സ്ലര് ജഗദീഷ് പ്രസാദ് സിംഗാള്‍, കേരള സര്‍വകലാശാല മുന്‍ പ്രോവൈസ്ചാന്സ്ലര് ഡോ. ജെ.പ്രഭാഷ് എന്നിവര്‍ യഥാക്രമം യു.ജി.സി, സെനറ്റ് നോമിനികളാണ്. ചീഫ് സെക്രട്ടറിയാണ് കണ്‍വീനര്‍. വൈസ് ചാന്‍സലര്‍ തിരഞ്ഞെടുപ്പിനുള്ള പാനല്‍ സംബന്ധിച്ച ശുപാര്‍ശ അഞ്ച് മാസത്തിനകം നല്‍കണം.
പി.എന്‍.എക്സ്.3714/18
date
- Log in to post comments