ജില്ലയില്‍ 44328പേര് ദുരിതാശ്വാസ ക്യാമ്പില്‍
ജില്ലയില്‍ നാല് താലൂക്കുകളിലെ 92 വില്ലേജുകളിലായി 303 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 13700 കുടുംബങ്ങളില്‍ നിന്നായി 44328 പേരാണ് കഴിയുന്നത്. കോഴിക്കോട് താലൂക്കില്‍ 39 വില്ലേജുകളിലായി നിലവില്‍ 187 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 9960 കുടുംബങ്ങളില്‍ നിന്നും 31038 പേരാണ് താമസിക്കുന്നത്. വേങ്ങേരി വില്ലേജില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. പുനൂര്‍ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊയിലാണ്ടി താലൂക്കില്‍ 28 വില്ലേജുകളിലായി 56 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 1714 കുടുംബങ്ങളില്‍ നിന്നായി 6042 ആളുകള്‍ താമസിക്കുന്നുണ്ട്. കൂരാച്ചുണ്ട്, നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ 2 വീടുകള്‍ തകര്‍ന്നു. വടകര താലൂക്കില്‍ 13 വില്ലേജുകളിലായി 31 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 824 കുടുംബങ്ങളില്‍ നിന്നും 3184 പേര് താമസിക്കുന്നു. താമരശ്ശേരി താലൂക്കില്‍ 12 വില്ലേജില്‍ 29 കേന്ദ്രങ്ങളിലായി 1202 കുടുംബങ്ങള്‍ താമസിക്കുന്നു. 4064 പേരാണ് ഇവിടെ താമസിക്കുന്നത്.
- Log in to post comments