Post Category
ട്രാഫിക്ക് ബോധവത്കരണ സെമിനാർ നടത്തി
തളിപ്പറമ്പ് റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനാർഥികൾക്കായി ട്രാഫിക്ക് ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. വാഹനം ഉപയോഗിക്കുന്നവരും കാൽനട യാത്രക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തളിപ്പറമ്പ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ വിജയൻ വിശദീകരിച്ചു. റോഡ് അപകടങ്ങൾ കേരളത്തിൽ പ്രതിവർഷം കൂടുകയാണെന്നും അപകടങ്ങൾ കുറക്കുവാൻ നിയമം അനുസരിക്കുകയേ മാർഗ്ഗമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. റോഡ് നിയമങ്ങൾ നിർബന്ധമായും അനുസരിക്കുന്നതിന്റെ ആവശ്യകത വിവിധ വീഡിയോകളിലൂടെ വിശദീകരിച്ചു. പരിപാടിയിൽ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സി വി ജയചന്ദ്രൻ, ഫാക്കൽട്ടി സി റോഷ്നി എന്നിവർ സംസാരിച്ചു.
date
- Log in to post comments