Skip to main content

റോഡ്‌സുരക്ഷ  ഹ്രസ്വചലച്ചിത്ര മത്സരത്തിന് 10000രൂപ സമ്മാനം

   റോഡ്‌സുരക്ഷാ കൗണ്‍സില്‍ ജില്ലയില്‍ നടത്തുന്ന റോഡ്‌സുരക്ഷാബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി   ഹ്രസ്വചലച്ചിത്രമത്സരം നടത്തുന്നു. ഹയര്‍സെക്കന്ററി, കോളേജ് വിഭാഗങ്ങള്‍ക്കും  പൊതുവിഭാഗത്തിലും പ്രത്യേകമാണ് മത്സരം. മികച്ച നിലവാരത്തില്‍ ചിത്രീകരിച്ച മൂന്നു മുതല്‍ അഞ്ചു മിനുട്ടു വരെയുളള എച്ച് ഡി ഫോര്‍മാറ്റിലുളള  ഹ്രസ്വചിത്രങ്ങളാണ്  മത്സരത്തിന്  പരിഗണിക്കുന്നത്.  എന്‍ട്രികള്‍ ഈ മാസം   30 നകം  കാസര്‍കോട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം.  ഇരുവിഭാഗങ്ങളിലും   തെരഞ്ഞെടുക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 5,000 രൂപ വീതം  ക്യാഷ് അവാര്‍ഡ്  നല്‍കും. റോഡ്‌സുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രമേയം  ഉള്‍പ്പെടുന്ന  ചിത്രം  മാത്രമാണ്  പരിഗണിക്കുക. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍സ്റ്റേഷന്‍, പിഒ വിദ്യാനഗര്‍, കാസര്‍കോട് -671123. എന്ന വിലാസത്തില്‍ എന്‍ട്രികള്‍ നല്‍കണം. ഫോണ്‍ 04994 255145.  

date