Post Category
പരിശീലന പരിപാടി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് മിഷന്റെയും കിലയുടെയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേറ്റുമാര്ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി. ഏകദിന ഓറിയന്റേഷന്‍ ക്ലാസും ത്രിദിന സാങ്കേതിക പരിശീലനവുമാണ് നല്‍കുക. ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മേറ്റുമാര്‍ക്ക് വീതമാണ് പരിശീലനം.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി കെ ജിപ്സണ്‍ അധ്യക്ഷനായി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സതീഷ് കുമാര്‍,വി ഇ ഒ സുരസു മുഹമ്മദ് എ ഇ ഹണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
date
- Log in to post comments