വെറ്ററിനറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക ക്ഷണിച്ചു
സംസ്ഥാന വെറ്ററിനറി കൗണ്‍സിലിലേക്ക് നാല് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പത്രികകള്‍ ക്ഷണിച്ചു. അവസാന തിയതി 15ന് വൈകിട്ട് അഞ്ച്. പത്രികകള്‍ ഡോ. പി.കെ. സദാനന്ദന്, റിട്ടേണിംഗ് ഓഫീസര്‍, റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ബില്‍ഡിംഗ്, പേരൂര്‍ക്കട പിന്-695005 എന്ന വിലാസത്തില്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ സമര്‍പ്പിക്കാം.
പത്രികകളുടെ സൂക്ഷ്മ പരിശോധന 22ന് രാവിലെ 11ന് സ്ഥാനാര്‍ത്ഥികളോ അവരുടെ പ്രതിനിധികളോ ഹാജരുണ്ടെങ്കില്‍ അവരുടെ കൂടി സാന്നിധ്യത്തില്‍ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തില്‍ നടത്തും. അസാധുവായ നാമനിര്‍ദേശ പട്ടികയില്‍പ്പെട്ടവരുടെ പേര് വിവരം അന്ന് പ്രസിദ്ധപ്പെടുത്തും. 24ന് വൈകുന്നേരം മൂന്ന് വരെ പത്രികകള്‍ പിന്‍വലിക്കാം.
തെരഞ്ഞെടുപ്പ് ആവശ്യമുണ്ടെങ്കില്‍ ഒക്ടോബര്‍ 30ന് നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സജ്ജീകരിക്കുന്ന ബൂത്തുകളില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് വരെ അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാം. അന്ന് വൈകിട്ട് 4.30ന് വോട്ടിംഗ് കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടത്തി റിട്ടേണിംഗ് ഓഫീസര്‍ ഫലം പ്രഖ്യാപിക്കും.
പി.എന്‍.എക്സ്.4003/18
- Log in to post comments