Post Category
ഫാര്‍മസിസ്റ്റ് അറ്റന്റര്‍ ഒഴിവ്
ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ്മഷന് പ്രോജക്ടുകളിലേക്ക് ഫാര്‍മസിസ്റ്റ്, അറ്റന്റര്‍, സെക്യൂരിറ്റി കം വാച്ചര്‍ തസ്തികകളില്‍ ദിവസവേതന പ്രകാരം നിയമനം നടത്തുന്നതിന് സെപ്തംബര്‍ 13ന് രാവിലെ തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും വയസ്സും വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനാവശ്യമായ അസ്സല് സര്ട്ടിഫികക്റ്റുകളും അവയുടെ ഒരു പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് 04862 227326.
date
- Log in to post comments