സൈബര്‍ശ്രീയില്‍ പരിശീലനം
സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി ടുഡിആന്റ് ത്രീഡിഗെയിം വികസനം മാറ്റ്ലാബ് എന്നിവയില്‍ പരിശീലനം നല്കുന്നു. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനങ്ങളില്‍ 20 മുതല്‍ 26 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ടുഡിആന്റ് ത്രീഡിഗെയിം വികസന പരിശീലനത്തിന് എഞ്ചിനീയറിംഗ്/ എം.സി.എ/ ബി.സി.എ/ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും എഞ്ചിനീയറിംഗ്/ എം.സി.എകോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. 6 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ്ലഭിക്കും. നാലുമാസത്തെ മാറ്റ്ലാബ് പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്ട്രോണിക്സ്, എം.സി.എ/എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്) എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവര്‍ക്കും പ്രസ്തുത കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
- Log in to post comments