മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അവാര്‍ഡ് വിതരണം 27-ന്
കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം മേഖല മത്സ്യത്തൊഴിലാളികളുടെയും, അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും, മക്കള്‍ക്ക് നല്കുന്ന 2017 18 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡും, കായിക പ്രോത്സാഹന അവാര്‍ഡ് ദാനവും, ക്യാഷ് അവാര്‍ഡും സപ്തംബര്‍ 27-ന് വൈകിട്ട് മൂന്നിന് അയ്യമ്പിളളിയിലുളള കുഴുപ്പിളളി സര്‍വ്വീസ് സഹകരണ ബാങ്ക് സഹകരണ നിലയത്തില്‍ ചേരുന്ന യോഗത്തില്‍ വിതരണം നടത്തും. യോഗത്തില്‍ മത്സ്യബോര്‍ഡ് ചെയര്മാന് സി.പി.കുഞ്ഞിരാമന് അദ്ധ്യക്ഷത വഹിക്കും. വിവിധ അവാര്‍ഡുകളുടെ വിതരണോദ്ഘാടനം എസ്.ശര്‍മ എം.എല്‍.എ നിര്‍വഹിക്കും. കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം ജോണ്ഫെര്ണാണ്ടസ് എം.എല്‍.എ നടത്തും.
ചടങ്ങില്‍ സമൂഹത്തിലെപൗരപ്രമുഖര് പങ്കെടുക്കും. അന്നേ ദിവസം എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുളള 226 ജേതാക്കള്‍ക്ക് 9,89,000 രൂപ വിതരണം ചെയ്യും.
- Log in to post comments