Post Category
വയോജന സംരക്ഷണത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി
വൃദ്ധജന സംരക്ഷണം, വയോജന അധിക്ഷേപങ്ങളുടെ പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ സാമൂഹിക നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്റെ അധ്യക്ഷതയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി. മീര, സീനിയര്‍ സൂപ്രണ്ട് എം.സന്തോഷ് ബാബു, സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ്, ഫ്രാന്‍സിസ് എന്നിവര്‍ ക്ലാസെടുത്തു. പരിപാടിയില്‍ പ്രൊഫ.കെ.പി ബാലകൃഷ്ണന്, ടി. പരമേശ്വരന്, ഷാജിത എ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments