തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 16)
വോട്ടിന്റെ പ്രാധാന്യം പ്രചരിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം വഴുതക്കാട് ഗവണ്മെന്റ് വനിതാ കോളേജില്‍ ഇന്ന് ( ഒക്ടോബര്‍ 16) രാവിലെ 11ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍വഹിക്കും. മുതിര്‍ന്നവരെ മാത്രമല്ല, ഭാവി വോട്ടര്‍മാരെയും പുതിയ വോട്ടര്‍മാരെയും തിരഞ്ഞെടുപ്പിന്റെയും നിഷ്പക്ഷവും നിര്‍ഭയവും പരിപൂര്‍ണവുമായ പങ്കാളിത്തത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാനും പ്രചരിപ്പിക്കാനുമണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബുകള്‍ക്ക് രൂപം കൊടുത്തിട്ടുള്ളത്. ഓരോ വോട്ടും വിലപ്പെട്ടതാണ് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ക്ലബിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമാക്കുന്നത്. ജില്ലാകളക്ടര്‍ ഡോ. കെ.വാസുകി ഐ.എ.എസ്, അധ്യക്ഷത വഹിക്കും. ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍മാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ക്യാമ്പസ് അംബാസിഡര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.
പി.എന്‍.എക്സ്.4598/18
- Log in to post comments