Post Category
ആത്മഹത്യ പ്രതിരോധ ശില്പശാല
ജില്ലാ ശിശുസംരക്ഷണ ഓഫീസ് ലൊയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസുമായി സഹകരിച്ച് നടപ്പാക്കുന്ന വിരിയും മുന്‍പേ കൊഴിയുന്ന മൊട്ടുകള്‍ എന്ന വിഷയത്തില്‍ ആത്മഹത്യാ പ്രതിരോധ ഏകദിന ശില്പശാല ഇന്ന് (ഒക്ടോബര്‍ 23) നടക്കും. ശ്രീകാര്യത്തുള്ള ലൊയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിലാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളിലെ ആത്മഹത്യയുടെ സാമൂഹ്യ മാനങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ജെ ദേവികയും മാനസിക തലങ്ങളെപ്പറ്റി ഡോ. അരുണ്‍. ബി നായരും ക്ലാസുകള്‍ നയിക്കും. വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട പാനല്‍ ചര്‍ച്ചയും കര്‍മ്മപദ്ധതി രൂപീകരണവും നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ലൊയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പാള്‍ സജി. പി. ജേക്കബ് അദ്ധ്യക്ഷത വഹിക്കും.
(പി.ആര്.പി. 2517/2018)
date
- Log in to post comments