Post Category
വനിത സ്കൂള്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കുന്നു
ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ സൈക്കോസോഷ്യല്‍ സര്‍വ്വീസ് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കൗണ്‍സലിംഗ് സെന്ററുകളില്‍ നിലവിലെ ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാവുന്ന ഒഴിവുകളിലേക്കും കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ സൈക്കോളജി. പ്രായം 18നും 40നും മധ്യേ. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും, ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 9 വൈകിട്ട് അഞ്ച് മണി.
date
- Log in to post comments