Post Category
വളര്‍ച്ച വിളമ്പമുളള കുട്ടികളെ കണ്ടെത്തുന്നതിനുളള ക്യാമ്പ്
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വളര്‍ച്ച കണ്ടെത്തുന്നതിന് പഞ്ചായത്ത്തല ക്യാമ്പ് നടത്തുന്നു. നവംബര്‍ 7 ന് ചാഴൂര്‍ കമ്മ്യൂണിറ്റി ഹാളിലും, 8 ന് കൊരട്ടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് ക്യാമ്പ്. 5 വയസ്സ് വരെയുളള കുട്ടികളില്‍ വളര്‍ച്ച വിളമ്പം കണ്ടെത്തുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍, ഒക്ക്യുപേഷണല്‍ തെറാപിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ് എന്നിവരടങ്ങുന്ന സംഘം പരിശോധിച്ച് കുട്ടികളെ തുടര്‍ചികിത്സക്ക് റഫര്‍ ചെയ്യും. താല്പര്യമുളളവര് ക്യാമ്പില്‍ 10 മണിക്ക് എത്തണമെന്ന് എന്‍ ഐ പി എം ആര് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments