Post Category
തൊഴിലുറപ്പു പദ്ധതിയില്‍ ഫലവൃക്ഷത്തോട്ടം
തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കീഴില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ഏക്കറില്‍ �ഫലസമൃദ്ധി� എന്ന പേരില്‍ ഫലവൃക്ഷത്തോട്ടം തുടങ്ങുന്നു. ബാംഗ്ലോറ, നീലം, അള്ഫോണ്സോ, രത്ന എന്നീ ഇനം മാവുകളും രണ്ട് ഏക്കറോളം സ്ഥലത്ത് പ്ലാവിന് തൈകളും വച്ചു പിടിപ്പിക്കുന്നു. ഫലവൃക്ഷത്തോട്ട നിര്‍മ്മാണത്തിന്റെ തൈനടീല്‍ ഉദ്ഘാടനം നവംബര്‍ 9 രാവിലെ 9 ന് ജില്ലാ കളക്ടര്‍ ടി വി അനുപമ നിര്‍വഹിക്കും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ എസ് ഉമാദേവി, മാടക്കത്തറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് വിനയന്, വൈസ് പ്രസിഡണ്ട് ഇന്ദിര മോഹന്‍, കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി അലക്സ് എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments