Post Category
കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്: ഫോട്ടോഗ്രാഫി മത്സരവും, ഉപന്യാസ മത്സരവും നടത്തും
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 11ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ഫോട്ടോഗ്രാഫി, ഉപന്യാസ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, ഉപന്യാസ മത്സരങ്ങളുടെ വിഷയം കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും എന്നതാണ്. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbc11photoksbb@gmail.com എന്ന ഇ-മെയിലിലും, ഉപന്യാസം cbc11essayksbb@gmail.com എന്ന ഇ-മെയിലിലും ഡിസംബര്‍ 10നു മുമ്പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും www.keralabiodiversity.org
പി.എന്‍.എക്സ്. 5084/18
date
- Log in to post comments