Post Category
വനിതാമതില്‍ വിപുലമായ യോഗം ഇന്ന് (ഡിസംബര്‍ 15 )
വനിതാമതില്‍ സംഘാടനവുമായി ബന്ധപ്പെട്ട് ഇന്ന് (ഡിസംബര്‍ 15) മന്ത്രി ഡോ.കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ വിപുലമായ യോഗം ചേരും. എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 2.30നാണ് യോഗം. നവോത്ഥാന മൂല്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ - രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, സാമൂഹ്യ-സാംസ്ക്കാരിക - സര്‍വ്വീസ് സംഘടനകളുമായി ബന്ധപ്പെട്ട വനിതാ പ്രതിനിധികള്‍, കോളേജ് - യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥി പ്രതിനിധികള്‍, സാമുദായിക സംഘടന പ്രതിനിധികള്‍, വനിതാ സംഘടനകളുടെ പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments