Post Category
ശിവഗിരിയിൽ ഹരിതചട്ടം: കളക്ടർ ഉത്തരവിട്ടു
86-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിന്റെ മൂന്ന് കി.മീറ്റർ ചുറ്റളവിൽ കർശനമായ ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉത്തരവിട്ടു. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിലാണ് തീർഥാടന മഹോത്സവം നടക്കുന്നത്.
പേപ്പർ, തെർമോകോൾ, അലുമിനിയം എന്നിവകൊണ്ട് നിർമിച്ച ഉല്പന്നങ്ങളും, ടെട്രാപാക്കുകൾ, പ്ലാസ്റ്റിക് കാരി ബാഗുകൾ തുടങ്ങി എല്ലാവിധ അജൈവ മാലിന്യങ്ങളുടെയും സംഭരണവും വിതരണവുമാണ് നിരോധിച്ചിട്ടുള്ളത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
(പി.ആർ.പി. 2795/2018)
date
- Log in to post comments