Skip to main content

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പ്രസിദ്ധികരിച്ചു     

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക്   ജനുവരി 11 ന് തെരഞ്ഞെടുപ്പ് നടത്തും.  തെരഞ്ഞെടുപ്പിനുളള വോട്ടര്‍ പട്ടിക ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് നോട്ടീസ് ബോര്‍ഡിലും, റിട്ടേണിംഗ് ഓഫീസറുടെ ഓഫീസ് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുളളവര്‍ റിട്ടേണിംഗ് ഓഫീസര്‍, (ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ കാസര്‍കോട്്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ് കാസര്‍കോട്്) എന്ന വിലാസത്തില്‍  ഡിസംബര്‍ 21 ന് വൈകുന്നേരം 5 മണിക്കകം പരാതി സമര്‍പ്പിക്കണം. അന്തിമ വോട്ടര്‍ പട്ടിക  ഡിസംബര്‍   24 ന് പ്രസിദ്ധീകരിക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

date