Post Category
കലക്ടറുടെ പരാതി പരിഹാരഅദാലത്തില്ലഭിച്ചത് 93 പരാതികള്‍
പൊന്നാനി താലൂക്കില്‍ സംഘടിപ്പിച്ച കലക്ടറുടെ പരാതി പരിഹാരഅദാലത്തില്‍ ആകെലഭിച്ചത് 93 പരാതികള്‍. ഇതില്‍29 പരാതികള്ഓണ്ലൈനായും 64 പരാതികള്‍ നേരിട്ടുമാണ്സമര്പ്പിച്ചത്. അദാലത്തില്‍ ലഭിച്ച പരാതികള്‍ കൂടുതലും പഞ്ചായത്ത്, നഗരസഭകളുമായി ബന്ധപ്പെട്ടവയായിരുന്നു. പട്ടയങ്ങളുടെ പകര്പ്പുകള്ആവശ്യപ്പെട്ടും ആളുകള്‍ പരാതികളുമായെത്തി. പരാതിക്കാരുടെആവശ്യങ്ങള് പരിശോധിച്ച് ഒരാഴ്ചക്കകം പരിഹാരം നിര്‍ദ്ദേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് ഡെപ്യൂട്ടികളക്ടര്‍മാരും തഹസില്‍ദാര്‍മാരും നിര്‍ദ്ദേശം നല്കി. ജില്ലാകലക്ടറുടെ അഭാവത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ ജെ.ഒഅരുണ്‍, നിര്‍മ്മല കുമാരി, പ്രിന്‍സിപ്പല്‍ തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത്.പി, തഹസില്‍ദാര്‍ ഉഷകുമാരിഎം, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്അദാലത്തില് പങ്കെടുത്തു.
date
- Log in to post comments