ജില്ലാ നിക്ഷേപക സംഗമം ഇന്നും (23) നാളെ(24)യും പത്തനംതിട്ടയില്‍
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും പത്തനംതിട്ടയില്‍ ജില്ലാ നിക്ഷേപക സംഗമം സംഘടിപ്പിക്കും. കുമ്പഴയില്‍ ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി സംഗമം ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭാധ്യക്ഷ ഗീത സുരേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൗണ്‍സിലര്‍ ആമിന ഹൈദരലി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ വി.വിജയകുമാര്‍, മോര്‍ലി ജോസഫ്, ജി.ഷാജി തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് ജില്ലയിലെ മൂലധന നിക്ഷേപങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക്, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിക്ഷേപസാധ്യതകള്‍, ചെറുകിട സംരംഭങ്ങളിലെ പുതിയ സാധ്യതകള്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്-ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ് നയിക്കും.
സംരംഭകര്‍ക്ക് ആവശ്യമായ വായ്പ, പുതിയ സംരംഭക നിക്ഷേപസാധ്യതകള്‍, നവീകരിച്ച വ്യവസായ ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതിനും അവ ലഭ്യമാക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ് ജില്ലാ നിക്ഷേപസംഗമം സംഘടിപ്പിക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8547746815, 9961445884, 9446675700, 8848203103. (പിഎന്‍പി 258/19)
- Log in to post comments