Post Category
സംസ്ഥാനസര്‍ക്കാര്‍ 1000ദിനാഘോഷം മൃഗസംരക്ഷണം വരുമാനത്തിന്റെ പുതുവഴികള്‍ സെമിനാര്‍ നാളെ
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നാളെ( ഫെബ്രുവരി 23) രാവിലെ 10 മണിയ്ക്ക് മൃഗസംരക്ഷണം വരുമാനത്തിന്റെ പുതുവഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ഉത്പന്ന പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാര്‍ അഡ്വ.കെ സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ സെമിനാര്‍ നയിക്കും.
(കെ.ഐ.ഒ.പി.ആര്-339/19)
date
- Log in to post comments