Post Category
ഡോക്യുമെന്ററി ഫെസ്റ്റിവൽ ആരംഭിച്ചു
മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ വകുപ്പ് ലൈബ്രറി കൗൺസിലിന്റെയും ചലച്ചിത്ര അക്കാദമിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സിനിമാ ക്യാമ്പ് ആരംഭിച്ചു.
ശിഷക് സദനിൽ ടിടിഐ പ്രിൻസിപ്പാൾ കെ വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ അധ്യക്ഷനായി. സംവിധായകൻ പ്രകാശൻ വാടിക്കൽ, തിരക്കഥാകൃത്ത് യു പ്രസന്നകുമാർ എന്നിവർ ക്ലാസെടുത്തു. പി കെ ബൈജു, രാധാകൃഷ്ണൻ മാണിക്കോത്ത്, വിവി റിനേഷ്, പ്രസാദ് കൂടാളി എന്നിവർ സംസാരിച്ചു. ഡോക്യുമെന്ററി പ്രദർശനവും നടന്നു.
ശനിയാഴ്ച രാവിലെ പത്തിന് ഡോ ജോസ്, ടി ദീപേഷ് എന്നിവർ ക്ലാസെടുക്കും. ജില്ലയിലെ 25 ലൈബ്രറികൾ കേന്ദ്രീകരിച്ച് തുടർ ദിവസങ്ങളിൽ ഫെസ്റ്റ് നടക്കും.
date
- Log in to post comments