ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അടുത്ത അധ്യയന വർഷത്തേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസിലേക്ക് 19ഉം (ജനറൽ ഒന്ന്) ഏഴാം ക്ലാസ്-ആറ്, എട്ടാം ക്ലാസ്- ഒന്ന്, പത്താം ക്ലാസ-നാല് (ജനറൽ ഒന്ന്) (ആകെ 32) ഒഴിവുകൾ ഉണ്ട്. നിലവിൽ അഞ്ച്, ആറ്, ഏഴ്, ഒമ്പത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ ജാതി, വരുമാനം, ഇപ്പോൾ പഠിക്കുന്ന സ്കൂളിലെ ക്ലാസ്സ് തെളിയിക്കുന്ന പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം മാർച്ച് രണ്ടിന് രാവിലെ 10ന് സ്ഥാപനത്തിൽ നടക്കുന്ന എഴുത്ത് പരീക്ഷയ്ക്ക് നേരിട്ട് ഹാജരാകണം..
വൃക്ഷങ്ങളുടെ പുനർലേലം
ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കൽ കോളജ് കാമ്പസിൽ നിലനിൽക്കുന്നതും മുറിച്ചു നീക്കിയിട്ടുള്ളതുമായ വൃക്ഷങ്ങൾ പുനർലേലം ചെയ്യുന്നു. ലേലം നടന്നു കഴിഞ്ഞു മാത്രമേ ക്വട്ടേഷൻ തുറക്കുകയുള്ളു. മാർച്ച് 12 രാവിലെ 11ന് ലേലം/ക്വട്ടേഷൻ നടത്തും. മാർച്ച് 11 വൈകിട്ട് നാലുവരെ ക്വട്ടേഷൻ സ്വീകരിക്കും. വിശദവിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഗവ.റ്റി.ഡി മെഡിക്കൽ കോളജ് കാര്യാലയത്തിൽ നിന്നും അറിയാം.
- Log in to post comments