പാമ്പനാറില്‍ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി പി.തിലോത്തമന് ഉദ്ഘാടനം ചെയ്തു
പാമ്പനാറില്‍ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമന് നിര്‍വ്വഹിച്ചു. പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. മനുഷ്യനാവശ്യമായ എല്ലാ ഉപഭോഗ ഉല്‍പ്പന്നങ്ങും സപ്ലൈകോ വഴി വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ പുതിയ രൂപത്തില്‍ വൈവിധ്യവത്ക്കരിച്ച് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സേവനം കിട്ടുന്ന കേന്ദ്രങ്ങളാക്കും. എല്ലാ റേഷന്‍ കടകളും ഇ പോസ് മെഷീന് സംവിധാനത്തിലൂടെ മിനി എ ടി എം ആക്കി മാറ്റും. പൊതുവിതരണ സംവിധാനത്തിന് വലിയ മാറ്റങ്ങള്‍ വന്ന സുവര്ണ്ണകാലമാണിതെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി വിനോദ് , വെയര്‍ ഹൗസിങ്ങ് കോര്പ്പറേഷന് ചെയര്മാന് വാഴൂര്‍ സോമന്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്മാന് പി. എസ്. രാജന്, സപ്ലൈകോ കോട്ടയം മേഖലാ മാനേജര്‍ എസ്.ഗീതാകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പിര്‍ സാഹിബ്, നജീബ്, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. ഡേവിഡ്, വിവിധ രാഷ്ട്രീയ സംഘടനാ ഭാരവാഹികളായ ജോസ് ഫിലിപ്പ്, സി.ആര് സോമന്, ആര്.വിനോദ്, യേശുദാസ്, കെ.പി.സിജിമോന്, ആന്റണി രാജ്, റ്റി.ജെ. മാത്യു, വി.യു ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments