Post Category
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നെഹ്റു യുവകേന്ദ്ര, മെഡികെയര്‍സ്, സേവക് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഷാരുകോവില് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം പേര് പങ്കെടുത്തു. ക്യാമ്പില്‍ വേനല്‍ക്കാല രോഗങ്ങള്‍ മുന്‍കരുതലുകള്‍ സംബന്ധിച്ച് ലഘുലേഖ വിതരണം ചെയ്തു. പോക്ഷകാഹാര പക്ഷാചാരണത്തിന്റെ ഭാഗമായി നടന്ന ക്ലാസും രോഗ പരിശോധനാ ക്യാമ്പും ഡോ.ഇന്ദു ബാലചന്ദ്രന്, സിസ്റ്റര്‍ ലീല, കുമാരി എസ്.കെ നീതു, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്കി. പരിപാടിയില്‍ വാര്‍ഡ് അംഗം കെ. സുബ്രമണ്യന്‍, എസ്.കെ മുരളീധരന്, എസ്.എ വിനുകൃഷ്ണന്‍, എസ്.കെ. ശരത്, എസ്.എ ബിനു, കെ.കിഷോര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments