Post Category
അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സി-പ്ലസ്പ്ലസ്, ജാവ പ്രോഗ്രാമിങ് കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സിക്കാര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് , ടാലി കോഴ്സുകളിലേക്ക് പ്രീ-ഡിഗ്രി/പ്ലസ്ടു, പ്രീ-ഡിഗ്രി/പ്ലസ്ടു/ഡിഗ്രി കോമേഴ്സ്കാര്ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗകാര്‍ക്ക് അര്‍ഹമായ ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, ആലത്തൂര്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍- 04922-222660
date
- Log in to post comments