Post Category
ഇ.വി.എം: ഒന്നാം റാന്ഡമൈസേഷന് മാര്‍ച്ച് 25ന്
ലോക്സഭാ തെരഞ്ഞെടുപ്പിലെ 088 ദേവികുളം, 089 ഉടുമ്പന്‍ചോല, 090 തൊടുപുഴ, 091 ഇടുക്കി, 092 പീരുമേട് എന്നീ നിയോജകമണ്ഡലങ്ങളിലേക്ക് അനുവദിക്കേണ്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്, വിവിപാറ്റ് എന്നിവയുടെ ഒന്നാം റാന്ഡമൈസേഷന് മാര്‍ച്ച് 25 ഉച്ചക്ക് 2.30ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ ജില്ലാ ഇലക്ഷന് ഓഫീസറുടെ മേല്‍നോട്ടത്തില്‍ നടത്തും. അംഗീകൃത ദേശീയ /സംസ്ഥാന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments