വടക്കാഞ്ചേരി മീഡിയേഷൻ സബ് സെന്റർ ഉദ്ഘാടനം 22 ന്
ജില്ലാ മീഡിയേഷൻ സെന്റർ, വടക്കാഞ്ചേരി ബാർ അസോസിയേഷൻ, തലപ്പിളളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിക്കുന്ന വടക്കാഞ്ചേരി മീഡിയേഷൻ സബ് സെന്ററിന്റെ ഉദ്ഘാടനം മെയ് 22 വൈകീട്ട് 3.45 ന് വടക്കാഞ്ചേരി കോടതി പരിസരത്ത് ജില്ലാ ജഡ്ജ് സോഫി തോമസ് നിർവഹിക്കും. വടക്കാഞ്ചേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ഷാജി പി മാത്യു അദ്ധ്യക്ഷത വഹിക്കും. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടി കെ പി ജോയ് ആമുഖപ്രസംഗം നടത്തും. വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഇ വി റാഫേൽ, മുനിസിപ്പൽ കൗൺസിലർ അഡ്വ. എൻ എസ് മനോജ് തുടങ്ങിയവർ ആശംസ നേരും. തലപ്പിളളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി അനൂപ് എ ബി സ്വാഗതവും വടക്കാഞ്ചേരി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജേക്കബ് സി മാണി നന്ദിയും പറയും. ഉച്ചയ്ക്ക് 2 ന് മീഡിയേറ്റർ ട്രെയ്നർ അഡ്വ. ടി ആർ ഗിരീന്ദ്ര ബാബു നയിക്കുന്ന മീഡിയേഷൻ ബോധവൽക്കരണ ക്ലാസ്സുണ്ടായിരിക്കും.
- Log in to post comments